Pages

Wednesday 28 September 2016

സംസ്കൃതം



                                                      സംസ്കൃതം
സര്‍വ്വഭാഷയുടെയും മാതാവാണ് സംസ്കൃതം. ഇന്ന് നാം ഉപയോഗിച്ചുവരുന്ന എല്ലാ ഭാഷകളും സംസ്കൃതത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. സംസ്കൃതഭാഷയുടെ ഉല്‍പത്തിയെപറ്റി വ്യക്തമായ അറിവ് ഇന്നും ലഭ്യമല്ല. എങ്കിലും പ്രാചീന ഭാരതസംസ്കാരത്തിന് അടിസ്ഥാനം തന്നെ സംസ്കൃതമാണ്. മലീമസമായ മനുഷ്യമനസ്സുകളെ  ശുദ്ധീകരിക്കാന്‍ കഴിവുള്ള പവിത്രമായ ഭാഷയാണ് സംസ്കൃതം. സുഭാഷിതങ്ങള്‍ ഇതിനുള്ള ഒരു തെളിവാണ്. വേദങ്ങളും മന്ത്രങ്ങളും ശാസ്ത്രതത്വങ്ങളും കലാവിദ്യകളും വൈദ്യശാസ്ത്രവുമെല്ലാം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നമ്മുടെ പൂര്‍വികരാല്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ടവയാണ്.

               സംസ്കൃതം വേദഭാഷയെന്നും ദേവഭാഷയെന്നും അറിയപ്പെടുന്നു. എല്ലാ വേദങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലായതിനാലാണ് സംസ്കൃതത്തെ വേദഭാഷയെന്നു പറയുന്നത്. ദേവന്മാര്‍ സംസാരിച്ചിരുന്ന ഭാഷയെന്നതിനാല്‍ ദേവഭാഷയെന്നും അറിയപ്പെട്ടു. ജീവിതത്തിലെപ്പോഴെങ്കിലും സംസ്കൃതം പഠിക്കാന്‍ കഴിയുന്നത് മുന്‍ജന്മ ഭാഗ്യമായാണ് പറയപ്പെടുന്നത്. എല്ലാവര്‍ക്കും മാതൃകയാവുന്ന സംസ്കാരമാണ് നമ്മുടെ ഭാരതസംസ്കാരം. ഈ സംസ്കാരത്തിന്‍റെ മൂലഹേതുവും സംസ്കൃതം തന്നെ. ഹിന്ദുമതത്തിലെ  സകല പുരാണങ്ങളും ഗ്രന്ഥങ്ങളും സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. സംസ്കൃതപദങ്ങള്‍ പവിത്രവും ശുദ്ധവുമാണ്. അതിനാല്‍ തന്നെ അത് മൊഴിമാറ്റം ചെയ്യുകയെന്നത് ആയാസകരമാണ്.

           പരിപാവനമായ ഈ ഭാഷയുടെ വിലയെന്തെന്നറിയാതെ നാമതിനെ അവഗണിക്കുന്നു . നമ്മുടെ വിവരമില്ലായ്മ മൂലം നമ്മുടെ സമ്പത്തായഭാഷ നമുക്ക് നഷ്ടമാകുകയാണ്. Germanyയിലെ 14 യൂണിവേഴ്സിറ്റികളിലായി 32 രാജ്യങ്ങളില്‍ നിന്നുള്ള 245 കുട്ടികള്‍ക്കായി സംസ്കൃതം പഠിപ്പിക്കുന്നതായിട്ടുണ്ട്.പവിത്രമായ നമ്മുടെ ഭാഷയെ പൂര്‍ണമായി അവര്‍ തട്ടിയെടുക്കുന്നതിനു മുന്‍പ് അതിനെ സംരക്ഷിക്കാന്‍ നമുക്ക് ശ്രമിക്കാം.കൊലപാതകങ്ങളാലും പീഡനങ്ങളാലും സമാധാനം നശിച്ച നമ്മുടെ നാടിനെ രക്ഷിക്കാന്‍ മഹത്തായ ഈ ഭാഷയ്ക്ക് സാധിക്കും വളര്‍ന്നു വരുന്ന എല്ലാ കൂട്ടുകാരെയും നന്മ നിറഞ്ഞ  ഭാഷയായ സംസ്കൃതം പഠിപ്പിക്കുക.നന്മയുള്ള പൌരന്മാരാക്കുക.
                                          
                                          കടപ്പാട്
                                      പുഷ്പവല്ലി ടീച്ചര്‍,
                                      ഹിന്ദുധര്‍മ്മപരിചയം,
                          ഗൂഗിള്‍

No comments:

Post a Comment