Pages

Wednesday 27 July 2016

കോണിക്കല്‍ ഫ്ലാസ്ക്ക്

   ഒരു  കോണിക്കല്‍ ഫ്ലാസ്ക്ക്  പൊട്ടിച്ച  കഥ

NB :ഇതൊരു കഥയായി മാത്രം കാണുക. ഇതിലെ കഥാപാത്രങ്ങള്‍ വെറും സാങ്കല്‍പ്പികം മാത്രം. ഇവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ എന്‍റെ കൂടെ പഠിച്ചവരോ ആയി യാഥൊരു ബന്ധവുമില്ല.അങ്ങനെ തോന്നിയെങ്കില്‍ അത് തികച്ചും യാദൃര്‍ശ്ചികം മാത്രം.

 
                       പ്ലസ്ടുവിലെ കെമിസ്ട്രി  ലാബ്. ആദ്യമൊക്കെ പേടിയായിരുന്നു. എന്തെങ്കിലും  താഴെ വീണാലോ?.. കൈ പൊള്ളുമോ.. ..എന്നൊക്കെ .  പിന്നെ പിന്നെ അതൊക്കെ ഒരു ശീലമായി.അവിടിവിടായി  ഓരോ  പൊട്ടലും ചീറ്റലും കേള്‍ക്കാം. സ്വാഭാവികം മാത്രം.അങ്ങനെ വല്ല്യ തരക്കേടില്ലാതെ പോകുമ്പോഴാണ്   ഈ  സംഭവം ഉണ്ടായത്.
സംഭവം എന്താണെന്ന് പറയാം . അതിനു മുന്‍പ്  ഒരു  intro.

                             
                                      ഒരു കൊച്ചു ലാബായിരുന്നു  ഞങ്ങളുടേത്.സ്ഥലം കുറവാണെങ്കിലും സൌകര്യങ്ങള്‍ക്ക്  കുറവൊന്നുമില്ലായിരുന്നുട്ടോ. പിന്നെ  ടീച്ചര്‍.ഞങ്ങള്‍ക്ക്കെമിസ്ട്രി അനുപമ ടീച്ചറായിരുന്നു. ടീച്ചര്‍ വളരെ  supportive ആയിരുന്നു. ആരെയും വേദനിപ്പിക്കില്ല.എല്ലാം  ഭയങ്കര  സ്പീഡില്‍ ചെയ്തു തീര്‍ക്കും.ക്ലാസൊക്കെ  നന്നായി  എടുക്കും.ഇടയ്ക്കൊക്കെ  ഞങ്ങളോട്  പിണങ്ങും.ഞങ്ങളുടെ കയ്യിലിരിപ്പ്  ചില്ലറയൊന്നുമല്ലായിരുന്നുട്ടോ. എന്നാലും ഞങ്ങളെ  നന്നായി സ്നേഹിച്ചിരുന്നു. ലാബിലെ ഒരു ടേബിളില്‍ നാലു പേര്‍ക്കാണ് നില്‍ക്കാന്‍ കഴിയുക.. എന്‍റെ നേരെയുള്ള   ടേബിളിലാണ് നെല്‍ബിയുടെ   position .വേറെ വേറെ സ്ഥലത്താണെങ്കിലും ഞങ്ങള്‍  ഒരുമിച്ചാണ്  ഓരോ experiment ഉം  ചെയ്യാറ്.അതിന്  ഞങ്ങള്‍ക്ക്  ആംഗ്യഭാഷ തന്നെ  ധാരാളം.       അയ്യോ ഞാന്‍ മാറ്ററീന്ന്  പോയി .sorry  ട്ടോ. ലാബില്‍ നടന്ന ഒരു കുസൃതിയാണ് ഞാന്‍ പറയാന്‍ വന്നത്.കുസൃതിയല്ല  ഒരു വല്ല്യ കുരുത്തക്കേട്ന്ന് പറയാം.
                                   
                                 ഒരു ദിവസം ഒരു experiment   കഴിഞ്ഞ് conical flask കഴുകാന്‍ പോയതായിരുന്നു ഒരു കുട്ടി.(പേര് ഞാന്‍ പറയില്ല. തല്‍ക്കാലം അതു ഞാനാണെന്ന് കരുതുക.)കഴുകുന്നതിനിടയില്‍
മരിയയുടെ flaskഉം എന്‍റെ  flaskഉം കൂട്ടിമുട്ടി .നല്ല കാലമായതുകൊണ്ടാവണം എന്‍റെ flask പൊട്ടി.വെള്ളത്തില്‍ വച്ചായതിനാല്‍ ചില്ലിന്‍റെ  ശബ്ദമൊന്നും കേട്ടില്ല. ഭാഗ്യം.മരിയയും ഞാനും  മുഖത്തോടു മുഖം നോക്കി.ഇനിപ്പൊ ന്താ ചെയ്യാ.. പാവം മരിയ. ആകെ കുഴഞ്ഞു. ശ്രീകാന്തും അര്‍ഷാദും ഇത് കണ്ടു.അര്‍ഷാദ് പറഞ്ഞു സാരല്ല്യ.ഒന്നും   അറിയാത്ത  പോലെ   നിന്നോ.ഇപ്പോ ആരും കണ്ടിട്ടില്ല. എനിക്കാകെ പേടിയായി. ദൈവമേ കാശ് പോയീ.........ഞാന്‍ മനസ്സിലുറപ്പിച്ചു.

 പെട്ടന്ന്‍ ശ്രീകാന്ത് പറഞ്ഞു വേഗം ആ ചില്ലുകള്‍ എടുക്ക്. . ഇല്ലെങ്കി ആരെങ്കിലും കാണും.കേട്ട പാതി  കേള്‍ക്കാത്ത പാതി ഞാന്‍ വെള്ളത്തില്‍ കൈ മുക്കി. കയ്യില്‍ വാച്ചുണ്ടെന്ന കാര്യം മറന്നു.ആ വാച്ചിന്‍റെ അവസ്ഥ പിന്നെ പറയണ്ടല്ലോ...എന്നാലും വാച്ച് അവന്‍റെ കയ്യില്‍ ഊരിക്കൊടുത്ത് ഞാന്‍ വെള്ളത്തീന്ന് എല്ലാ കഷ്ണങ്ങളും എടുത്തു. അതും കൊണ്ട് ആരും കാണാതെ   എന്‍റെ സ്ഥലത്തുപോയി നിന്നു. നെല്‍ബി ഈ കാര്യം ഞങ്ങളുടെ മറ്റൊരു friendനോട് പറഞ്ഞു.(അവന്‍റെ പേരും ഞാന്‍ പറയില്ലാട്ടോ. തല്‍ക്കാലം ഇപ്പോ......ഉം.......ആ..... ഹരി എന്നാണെന്നു വിചാരിക്ക്യ.)  ഹരി പറഞ്ഞു. നീ പേടിക്കണ്ടാ...ടീച്ചറോട് പറയണ്ടാ. നമുക്കിത് ഇവടന്ന് മാറ്റാം. ടീച്ചര്‍ക്ക് ഒരു  problem  വരാതെ ഞാന്‍ നോക്കാം. ആ പിരീഡ് മൊത്തം ഞാന്‍ tension അടിച്ചു.ഇടക്കെ ഞാന്‍ ടീച്ചറെ നോക്കും. കുറ്റബോധം കൊണ്ടാണ് ട്ടോ.അങ്ങനെ  ആ period  കഴിഞ്ഞപ്പോള്‍ ആരും കാണാതെ ഹരി അത് waste ഇടുന്ന സ്ഥലത്ത് കൊണ്ടിട്ടു.അപ്പോഴാണ് ശ്വാസം നേരെ വീണത്. പിന്നെ ടീച്ച്ര്‍ വരുമ്പോഴൊക്കെ പേടിയാണ്. ടീച്ചര്‍ അറിഞ്ഞു കാണ്വോ എന്ന്. നെല്‍ബിയാണ് അപ്പോള്‍ ധൈര്യം തരാറ്. പിന്നെ പിന്നെ അതു മാറി. എന്തായാലും ചെയ്തു.ഇന്നിപ്പോ വരുന്നത് വരട്ടെ എന്നായി.ശ്രീകാന്ത് ഇടക്കെ വന്ന് ബ്ലാക്ക് മെയില്‍ ചെയ്യും . ടീച്ചറോട് പറയുംന്ന് പറഞ്ഞ്.തമാശക്കാണ് .ട്ടോ..ആരുംഅറിയാതെ ഒപ്പിച്ച ഈ കുരുത്തക്കേട്   conical flask കാണുമ്പോഴൊക്കെ  എന്‍റെ   മനസ്സിലേയ്ക്ക്  വരും.....
 


                                        























No comments:

Post a Comment