Pages

Friday 2 September 2016

ഒരു മഴകഥ

                     ഒരു മഴകഥ
            ഇന്ന് മഴ പെയ്തു. മഴാന്ന് പറഞ്ഞാ നല്ല അസ്സല്‍ മഴ. ചിങ്ങത്തില് അങ്ങനെ മഴ പെയ്യ്വോ?  ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി ന്നൊക്കെ പറയും. എന്നാലും ഇമ്മാതിരി പെയ്ത്ത് ഉണ്ടാവ്വോ? ഇല്ല്യാന്നാണ് എന്‍റെയൊരു അത്. എന്തായാലും അമ്മയോട് ചോദിച്ചു കളയാം. ചോദിക്കാന്‍ ചെന്നപ്പോ അമ്മ കുറേ മുളക് എടുത്ത് അടുപ്പിനു ചുറ്റും ഇടുന്നതു കണ്ടു. “എന്തിനാ അമ്മേ ഇത്.” ഞാന്‍ അമ്മയോട് ചോദിച്ചു. മുളക് പരത്തികൊണ്ട് അമ്മ പറഞ്ഞു."ഓണാവാറായില്ലേ മുളക് പൊടിക്കണം. ഇതൊക്കെ നന്നായിട്ട് ഉണങ്ങട്ടെ. പണ്ടൊക്കെ കര്‍ക്കിടകത്തില് നല്ല മഴ കഴിഞ്ഞ് ചിങ്ങത്തില് വെയിലുണ്ടാവും. നല്ല ഓണവെയില്‍....”

          കാല് കഴച്ചൂട്ടോ.അമ്മേടെ അടുത്ത് കയറി ഇരിപ്പായി.അമ്മ തുടര്‍ന്നു പറഞ്ഞോണ്ടിരുന്നു."ആ ഓണവെയിലിലാണ് ആളുകള്‍ ഓണത്തിനു വേണ്ട മല്ലീം മൊളകും ഒക്കെ ഒണക്കാറ്. ഇപ്പ നല്ല മഴയല്ലെ. അതുകൊണ്ട് അടുപ്പിന്‍റെ കടയ്ക്കല്ലിട്ട് ഉണക്കണം." അമ്മ തിരിഞ്ഞു നോക്കി. "പാദ്യമ്പൊറത്തൂന്ന് എറങ്ങ് പെണ്ണേ.... പെങ്കുട്ട്യോള് അങ്ങനെ ഇവട്യൊന്നും കയറിഇരിക്കാന്‍ പാടില്ല്യ.” അമ്മ ചൂടായി. ഞാന്‍ വേഗം ഇറങ്ങി.എന്തായാലും വൈദ്യന്‍ കല്‍പിച്ചതും രോഗി ഇച്ഛിച്ചതും...... അല്ല അങ്ങനെ എന്തോ ഉണ്ടല്ലോ. ദത് തന്നെ. ഞാന്‍ ചോദിക്കാന്‍ പോയതിന്‍റെ ഉത്തരം തന്നെ അമ്മ തന്നു.

                  കര്‍ക്കിടകത്തില്‍ മഴ പെയ്തില്ലല്ലോ. ചിങ്ങത്തില്‍ പെയ്യൂം ചെയ്തു. അതെന്താ? ഞാന്‍ ആലോചിച്ചു. "മേഘങ്ങള് അറിഞ്ഞു കാണില്ല്യലേ അമ്മേ ചിങ്ങമാസായതൊന്നും.” "ആ” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. മേഘങ്ങളും എന്നേം അമ്മേനേം പോലെയാവ്വ്വേ. അവരും ഇപ്പോ ഇങ്ങനെ സംസാരിക്കിണ്ടാവ്വ്വോ..ഇണ്ടാവും ല്ലേ...മേഘങ്ങളുടെ ലോകം. ഹായ് എന്തു രസാ....

                 മേഘങ്ങളുടെ വീട്ടിലെ മുത്തശ്ശന്‍മേഘാണ് മഴ തരാറുള്ളത്. പക്ഷേ കുറച്ചുകാലായി പുള്ളി പെന്‍നായിട്ട്. പ്രായായില്ലേ.... പഴയപോലെ വയ്യ. മുത്തശ്ശന്‍ മേഘത്തിന് ഒരു മകനുണ്ട്ട്ടോ.. കുഞ്ഞു മേഘം. കുഞ്ഞുമേഘാണ് ഇപ്പോ മഴ പെയ്യിക്കുന്നത്.പക്ഷേ... മുത്തശ്ശന്‍മേഘത്തിന്‍റത്ര കൃത്യനിഷ്ഠല്ല്യാട്ടോ...ആള് നല്ല മടിയനാ... ഇത്തവണ പുള്ളി കര്‍ക്കിടകോം ചിങ്ങോം ഒന്നും അറിഞ്ഞില്ല. സാധാരണ മുത്തശ്ശന്‍മേഘാണ് ഓര്‍മിപ്പിക്കാറ്.പക്ഷേ ഇത്തവണ...............................അതെ...... മുത്തശ്ശന്‍ മേഘം............................................അയ്യോ മരിച്ചൂന്നൊന്നും കരുതല്ലേട്ടോ....മുത്തശ്ശന്‍മേഘത്തെ കുഞ്ഞുമേഘോം ഭാര്യമേഘോം കൂടി വൃദ്ധസദനത്തിലേക്ക് തട്ടി. ഇപ്പ മ്മടെ മുത്തശ്ശന്‍ മേഘം അവിടെയാണ്. 

                      കര്‍ക്കിടകം ഒന്നാന്തി മുതല്‍ മുത്തശ്ശന്‍മേഘം വിളി തൊടങ്ങീതാ കുഞ്ഞു മേഘത്തിനെ. പുള്ളി ഫോണെടുത്തില്ല. ആള് വൈഫിനേം കൊണ്ട് ഒന്ന് കറങ്ങാനൊക്കെ പോയി. മേഘങ്ങള്‍ക്ക് പിന്നെ പാസ്പോര്‍ട്ടും വിസ്സയുമൊന്നും വേണ്ടല്ലോ...കറക്കൊക്കെ കഴിഞ്ഞ് തിരിച്ചു വരുമ്പഴേക്കും  ഇവടെ കര്‍ക്കിടകം 32ഉം കഴിഞ്ഞു. ചിങ്ങം പിറന്നു. ഇന്ന് ചിങ്ങം 17.  യാത്രേടെ ക്ഷീണൊക്കൊന്നു മാറാന്‍ കാറ്റു കൊള്ളാനിരുന്നപ്പഴാ ഭാര്യമേഘത്തിന്‍റെ വരവ്.
“കേരളത്തില് മഴ പെയ്യിച്ചില്ലേ നിങ്ങള്.”ഭാര്യമേഘം ചൂടായി.

.” “ഇപ്പ ന്തിനാ കേരളത്തില് മഴ.അത് കര്‍ക്കിടകത്തിലല്ലേ...”കുഞ്ഞു മേഘം ലാഘവത്തോടെ പറഞ്ഞു.കര്‍ക്കിടകൊക്കെ കഴിഞ്ഞു മനുഷ്യാ.ഇത് ചിങ്ങമാസാ.വേണങ്കി ഈ പേപ്പറ് നോക്ക്." ഭാര്യ മേഘം പത്രം നീട്ടി. "അയ്യോ..ആകെ കൊഴപ്പായീലോ.ഇനിപ്പോ ചിങ്ങത്തില്‍ മഴ പെയ്യിച്ചാ ആകെ പ്രശ്നാവും.ഓണം കൊളാവില്ല്യേ..ഇപ്പ ന്താ ചെയ്യാ...പുലിവാല്‍ പിടിച്ച
പോല്യായില്ലോ."

"സാരല്ല്യ നിങ്ങള്‍ ഇപ്പ മഴ പെയ്യിച്ചോ.ഓണത്തിന് ഇനീം ദിവസണ്ട് ല്ലോ...ഇപ്പ മഴ കിട്ടീല്ലെങ്കി ആ മലയാളികള്‍ നമ്മളെ പ്ര്രാവും." ഭാര്യ പറഞ്ഞു.
"ശരിയാ ഞാന്‍ പോയിട്ടു വരാടീ..."കുഞ്ഞുമേഘം പണി തുടങ്ങി.അങ്ങനെ കിട്ടീതാ  ഇന്നത്തെ മഴ.നാളെ പെയ്യോന്ന് ദൈവത്തിനു മാത്രം... അയ്യോ സോറി. കുഞ്ഞുമേഘത്തിനു മാത്രറിയാം.....

എന്തായാലും ഓണത്തിനു പെയ്യാനാ പരിപാടീന്നേച്ചാ കുഞ്ഞുമേഘത്തിനെ ഞങ്ങള്‍ ഇടിച്ചു പൂട്ടുണ്ടാക്കൂം.
പറഞ്ഞേക്കാം....





No comments:

Post a Comment