Pages

Sunday 10 July 2016

എന്‍റെ പാവയ്ക്കാചെടി



     എന്‍റെ പാവയ്ക്കാചെടി
ഉച്ചയൂണു കഴിഞ്ഞന്നു ഞാന്‍
വിശ്രമിക്കുന്ന നേരം,
പാതിചാരിയ ജാലകം തുറന്നു
ചുടുകാറ്റില്‍ മെല്ലെ.
അറിഞ്ഞു ഞാനന്നാ സത്യം
മനുഷ്യന്‍ മറന്നുപോയൊരാ സത്യം.
വേനല്‍ചൂടിന്‍റെ ചൊടിയില്‍,
വരളുന്നൊരുടലുകളാലെന്‍റെ മതിലില്‍,
പറ്റിപ്പടരുന്ന പാവയ്ക്കാച്ചെടി.

രുചിയോടെ കൊതിയോടെ ഞാനകത്താക്കിയ
സാമ്പാറിലെന്തെന്നു ഞാനറിഞ്ഞു
വിഷമുള്ള പച്ചക്കറികളു പലതുള്ള
പാഷാണമാണെന്‍റെ ഉള്ളിലിന്ന്.
ഈ വിഷക്കായകല്ള്‍ ഭക്ഷിച്ചു നമ്മുടെ
മനസ്സിലും അതിലേറെ വിഷമയമായ്

പരിശുദ്ധമായയീ പച്ചക്കറികളെ
പാഷാണമാക്കിയതാര്?
ഈ വിഷസംസ്കാരം മാറ്റിമറിയ്ക്കാന്‍
കഴിവുള്ള കേമനതാര്?
ഉടനെനിക്കുത്തരം കിട്ടി ഞൊടിയിടയി-
ലതുമെന്‍റെ മുറ്റത്തെ പാവയ്ക്കാച്ചെടി.
പതിയെ ഞാനവിടന്നുണര്‍ന്നു പകര്‍ന്നു
പാവയ്ക്കാച്ചെടിക്കുള്ള വെള്ളം

നട്ടു നനച്ചു വളര്‍ത്തി പിന്നീടു
പച്ചക്കറികളു പലതും.
നടണം നനയ്ക്കണം പാലിക്കണം,
ഇവ നമ്മുടെ നാടിനെ കാത്തുകൊള്ളും
പകരണം പലതുള്ളിവെള്ളമവയ്ക്കായി
വളരട്ടെ... വിളയട്ടെ... പൂവിടട്ടെ....

2 comments:

  1. Nice one...its really true... ipo namuku oru pachakariyum viswasichu kazhikan pattatha avasthayannu..

    ReplyDelete
  2. Nice.it's real condition.nammalu iniyum mannilek irangiyillel nammal ethrayum pettenu mannilek pokum ��

    ReplyDelete