Pages

Saturday 30 July 2016

പാതിരാത്രിയിലെ മാമ്പഴങ്ങള്‍

                       പാതിരാത്രിയിലെ   മാമ്പഴങ്ങള്‍
              മൊത്തം 
confusionആയോ.... പാതിരാത്രിയും മാമ്പഴങ്ങളും തമ്മില്‍ എന്താണ് ബന്ധമെന്നല്ലേ.ബന്ധമുണ്ട്.  അതറിയണമെങ്കില്‍ ഞങ്ങളുടെ vacation പറ്റി അറിയണം. ഇപ്പഴും confusion ല്ലേ.. ഞാനെല്ലാം വ്യക്തമായി പറഞ്ഞു തരാം. 
 
 vacation ആയാല്‍ സാരംഗിചേച്ചിയും സച്ചുവും (എന്‍റെ കസിന്‍സാണ്) വരും.ഞാനും കുട്ടുവും കുഞ്ഞുവും ചേച്ചിയും സച്ചുവും .ഞങ്ങള്‍ അഞ്ചു പേരും ചേര്‍ന്നാല്‍ പിന്നെ വീട് മൊത്തം ഒരു ലഹളയാണ്. കളിയും ബഹളവുമെല്ലാം കഴിഞ്ഞ് രാത്രി പത്തു മണിയാവും ഞങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍. (ഉറങ്ങാന്‍ കിടക്കുമെന്നേ ഞാന്‍ പറഞ്ഞുള്ളൂട്ടോ. ഉറങ്ങില്ല. ഞങ്ങളുടെ കലാപരിപാടികളൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും ഒരു മണിയാവും.എന്താചെയ്യാ....എന്നും good morning പറ്ഞ്ഞിട്ടാ ഞങ്ങള്‍ കിടക്കാ...)രാത്രിയില്‍ ഒച്ചവച്ചാല്‍ അച്ഛന്‍റെ കയ്യീന്ന് ചീത്തകേള്‍ക്കും.അതുകൊണ്ട് അച്ഛനും അമ്മയും കിടക്കുന്നതു വരെ ഞങ്ങള്‍ മിണ്ടാതെ ഉറങ്ങിയതുപോലെ കിടക്കും.അവര്‍ കിടന്നാല്‍ ചാടിയെണീറ്റ് പാട്ടും ഡാന്‍സും ബഹളോം ആരഭിക്കും.


                  vacation ആണല്ലോ   മാമ്പഴക്കാലം. അച്ഛന്‍ പറമ്പില്‍ നിന്ന്  ഒരു കുട്ട നിറയെ  മാങ്ങകള്‍ പറിച്ച്  ഞങ്ങളുടെ കട്ടിലിനു താഴെ പഴുക്കാന്‍ വയ്ക്കും. ഏതാണ്ട് ഈ കള്ളന്‍റെ കയ്യില്‍ താക്കോലോ എന്തോ അങ്കട് ഏല്‍പ്പിക്ക്യന്നൊക്കെ പറയില്ലെ. അതുതന്നെ. അങ്ങനെ ഒരു ദിവസം നല്ല പഴുത്ത മാങ്ങയുടെ മണം വന്നു.അതും നല്ല മൂവാണ്ടന്‍ മാങ്ങ. ആരുടെയാ control പോവാത്തേ അല്ലേ .മണത്തിന്‍റെ ഉറവിടം മണത്തറിഞ്ഞ ഞങ്ങള്‍ നല്ല പഴുത്തമാങ്ങകളെല്ലാം തിരഞ്ഞു വച്ചു.മുറിക്കണമെങ്കില്‍ കത്തി വേണ്ടേ?എന്തുചെയ്യും.ഞാനും ചേച്ചിയും കൂടി പതുക്കെ വാതില്‍ തുറന്നു.ഭാഗ്യം ശബ്ദമൊന്നുംകേട്ടില്ല.പമ്മി പമ്മി അടുക്കളയില്‍ പോയി കത്തി കണ്ടുപിടിച്ചു.എല്ലാ മാങ്ങകളും അകത്താക്കി.ഞങ്ങളെക്കൊണ്ട് അത്രയ്ക്കൊക്കെയേ പറ്റൂ.ആ...പിന്നെ..... ഒന്നുരണ്ടെണ്ണംബാക്കിവച്ചൂട്ടോ...അച്ഛനും അമ്മക്കും വേണ്ടേ...

പിറ്റേദിവസം അച്ഛന്‍ പറഞ്ഞു."രണ്ട് മാങ്ങ ഇങ്ങോട്ടെടുത്തേ....പഴുത്തട്ട്ണ്ടാവും...."ഞങ്ങള്‍ക്ക് പേടിയായി.അമ്മ പാത്രം
വലിച്ചു. പാത്രം കാലി.പേരിന് ഒന്നുരണ്ടെണ്ണം മാത്രം. അമ്മ ചോദിച്ചു. "ആരാ ഇത് കാലിയാക്കിയേ.. "ഞങ്ങളാരും ഒരക്ഷരം മിണ്ടിയില്ല.
ഇന്നു കിട്ടും അമ്മേടേന്ന്.പക്ഷേ അമ്മ ചിരിക്കാണ് ചെയ്തത് ട്ടോ. അച്ഛനും. "കള്ളത്തരം കാണിച്ചട്ട് നിക്കണോക്ക് അഞ്ചെണ്ണോം" എന്നൊരുപറച്ചിലും. അതിനുശേഷം പിന്നിതുവരെ അമ്മ ഞങ്ങളുടെ കട്ടിലിനടിയില്‍ മാങ്ങപഴുക്കാന്‍ വക്കാറില്ല. അതെന്താണാവോ?..എത്ര ആലോചിച്ചിട്ടും അങ്കട് പിടികിട്ടണില്ല്യ....
 
                

No comments:

Post a Comment