Pages

Saturday 16 July 2016

കാലചക്രം

                        കാലചക്രം
പുലരുന്നു   പുതിയൊരു   ജീവബിന്ദു
അരിയുന്നു   പൊക്കിള്‍ക്കൊടിബന്ധനം.
മാറുന്നു  പുതിയൊരു   മാനവനായ്
മാതാവിന്‍ മാറിലെ  മുലപ്പാലിനാല്‍.
കരയുന്നു  പുഞ്ചിരി  തൂകിടുന്നു.പിഞ്ചു-
പാദങ്ങളാല്‍ പിച്ചവച്ചിടുന്നു.
ചുണ്ടുകളിറുക്കുന്നു  പിഞ്ചുപല്ലാല്‍
ചുവടുകള്‍ വയ്ക്കുന്നു   കുഞ്ഞുകാലാല്‍
ഓടിക്കളിക്കുന്നു   കൊഞ്ചിടുന്നു
ഓമനയായി  വളര്‍ന്നിടുന്നു .

 കൊഴിയിന്നു പിന്നെയീ  ബാല്യകാലം.
വിടരുന്നു  മനസ്സില്‍  കൌമാരകാലം.
നനയുന്നു  കുഞ്ഞിന്‍ കവിള്‍തടങ്ങള്‍
ഉയരുന്നു   വാക്കുകള്‍ കര്‍മ്മങ്ങളും
തിരിയുന്നു ചിന്തയും  സ്വപ്നങ്ങലും
മാറുന്നു  ശബ്ദവും   ചാപല്യവും.

വേറിട്ടുപോകുന്നു  കൌമാരവും
വന്നിട്ടുചേരുന്നു   യൌവനവും.
സുഖദമാം മധുരമാം  കാലഘട്ടം
ഉയിരെടുക്കുന്നുപിന്നഭിനിവേശം
കൊള്ളേണ്ടതു നാം കൊണ്ടിടേണം
തള്ളേണ്ടതപ്പോള്‍ തള്ളിടേണം.
ദീര്‍ഘമാമീയൊരു  കാലഘട്ടം
കരുതണം മുതിരണം മാറിടേണം.

പൊഴിയുന്നു നല്ലൊരു യൌവനവും
പിടിപെടും പിന്നെയീ വാര്‍ദ്ധക്യവും.
കരിയുന്നു നല്ലൊരു  കാലഘട്ടം
നുണയുന്നു മധുവൂറുമോര്‍മ്മകളും.
വേണ്ടെന്നു വയ്ക്കുന്നു വേണ്ടവരും
വേണ്ടാത്തതൊക്കെയും വന്നു ചേരും.
വേതനമില്ലാത്ത  വൃദ്ധരേയും
വേദനിപ്പിക്കുന്നു വേണ്ടുവോളം.
യാത്ര  ചോദിക്കില്ല   പറയുകില്ല
മറുവാക്കു മിണ്ടാതെ യാത്രയാകും
തിരിയുന്നുപരമമാംകാലചക്രം
മറിയുന്നു   നാളുകള്‍ താളുകളായ് .




No comments:

Post a Comment