Pages

Monday 1 August 2016

ചോറ്

                      ചോറ്

അമ്മയുണര്‍ന്നു   പുലര്‍ക്കാലെ
കൂപ്പിയ   കൈത്തലമോടെന്നും.
പാഞ്ഞൂ   വിറകുകളെത്തേടി
ചോറാക്കേണ്ടേ   മക്കള്‍ക്കായ്
എരിയും  നാളം   കൊണ്ടെന്‍റെ
ചോറുതിള്യ്ക്കും  കറിയാവും
കോരിയൊലിച്ച   വിയര്‍പ്പൊപ്പി
ചോറുനിറയ്ക്കും  പാത്രത്തില്‍
 
ഞാനോ സ്കൂളില്‍ ചെന്നിട്ട്
കഥയും പറയും ചോറുണ്ണും
ബെല്ലടി കേട്ടാലുടനെയാ
പാത്രമടയ്ക്കും മതിയാക്കും
എന്നും കൊണ്ടുവരും ബാക്കി
കൊണ്ടു കളയും  ആ ബാക്കി

അന്നൊരുനാള്‍ സ്കൂള്‍ പടിയിങ്കല്‍
 കണ്ടൊരു കാഴ്ച്ച  ഭയാനകമായ്
പാവത്താനാമമ്മാവന്‍
വാരിതിന്നു എച്ചിലുകള്‍
സ്കൂള്‍  മുറ്റത്തെ നനമണ്ണില്‍
വാരിയെറിഞ്ഞോരെച്ചിലുകള്‍
എന്തിനതങ്ങനെ ചെയ്തെന്ന്
ചിന്തിച്ചൂ ഞാന്‍ പിന്നീട്
ഒട്ടിയ വയറും പട്ടിണിയും
കൊണ്ടവരങ്ങിനെയായിപ്പോയ്

ഓര്‍ത്തൂ ഞാനെന്‍ സൌഭാഗ്യം
കളയാറുല്ലൊരു ഭക്ഷണവും
കണ്ണുനിറഞ്ഞു തുളുമ്പിപ്പോയ്
തെറ്റാണന്നം കളയുമ്പോള്‍
പാഴാക്കില്ല  ഞാനിനിയും
ഭക്ഷണമൊട്ടും   കളയില്ല
നിങ്ങളുമന്നം കളയരുതേ
ദുഃഖിക്കും നാം പിന്നീട്.


No comments:

Post a Comment